18
Aug 2026
Tue
18 Aug 2026 Tue
vizhinnham satheeshan

വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖത്തിന്റെ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ എക്സിം കണ്ടെയ്നര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷും പരിപാടിയില്‍ നിന്നും വിട്ടുനിന്നു. വന്ദേമാതരം ആലപിക്കാത്തതിലെ അതൃപ്തി മൂലമാണ് കേന്ദ്രമന്ത്രി പരിപാടി ബഹിഷ്‌കരിച്ചതെന്നാണ് വിവരം. എന്നാല്‍ കേന്ദ്രമന്ത്രി പങ്കെടുക്കാത്തതുകൊണ്ടാണ് പരിപാടിക്കെത്താതിരുന്നതെന്നും ഓണപ്പരിപാടികളുടെ തിരക്ക് ഉണ്ടായിരുന്നുവെന്നുമാണ് വി വി രാജേഷ് അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ലോകത്തിലേക്കുള്ള വികസന കവാടമാണ് തുറന്നിരിക്കുന്നതെന്ന് ഫ്ളാഗ് ഓഫ് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് എങ്ങനെ പ്രയോജനപ്പെടുത്തണം എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. റോഡ്-റെയില്‍ കണക്ടിവിറ്റി പത്ത് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെങ്കില്‍ 100 ഇരട്ടി വരുമാനം കിട്ടിയേനെ. ഭൂമി ഏറ്റെടുക്കുന്നത് വളരെ വേഗത്തില്‍ ആക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കരിവെള്ളൂരില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീക്കൊളുത്തുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

സംസ്ഥാനത്തെ ഉത്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഗേറ്റ് വേ ആയി ഇനി വിഴിഞ്ഞം മാറും.

400 കോടിയുടെ മിഷന്‍ സമുദ്ര

മിഷന്‍ സമുദ്ര ആരംഭിക്കുന്നതോടെ, സിംഗപ്പൂര്‍, കൊളംബോ തുറമുഖങ്ങളേക്കാള്‍ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വിഴിഞ്ഞമാണ് മിഷന്‍ സമുദ്രയുടെ പ്രധാന കവാടം.

കേരളത്തിലെ 15 ചെറുതും വലുതുമായ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിക്കാണ് തുടക്കമാകുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. എട്ട് വ്യാവസായിക ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും ഉള്‍പ്പെടുത്തി 600 കി.മീ തീരപ്രദേശത്തെ പോര്‍ട്ട് സിറ്റിയായി വികസിപ്പിച്ച് കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ പദ്ധതിയാണ് മിഷന്‍ സമുദ്ര.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക