യുപിയിലെ ഫിറോസാബാദില്‍ കവര്‍ച്ചക്കേസിലെ ചോദ്യം ചെയ്യലിനായി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച എട്ടുമാസം ഗര്‍ഭിണിയായ 28-കാരി മരിച്ചു. പൊലീസുകാര്‍ യുവതിയെ തള്ളിമാറ്റുകയും ചവിട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി കുഴഞ്ഞുവീണതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
|
Key Highlights
- ദാരുണ സംഭവം: യുപിയിലെ ഫിറോസാബാദിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കവേ പൊലീസ് ചവിട്ടിയ
എട്ടുമാസം ഗർഭിണിയായ 28-കാരി മരിച്ചു. - പൊലീസുകാർക്ക് സസ്പെൻഷൻ: വീഴ്ച വരുത്തിയതിന് രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
- കുഞ്ഞ് തീവ്രപരിചരണത്തിൽ: പ്രസവത്തിന് പിന്നാലെ യുവതി മരണപ്പെട്ടെങ്കിലും നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
- പ്രതിഷേധം ശക്തം: കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ വൻ പ്രതിഷേധം ഉയർത്തി.
ലഭൗവ ഗ്രാമത്തിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഗൗരവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ ഞായറാഴ്ച രാത്രിയാണ് ഷികോഹാബാദ് പൊലീസ് എത്തിയത്. ഗര്‍ഭിണിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെ കൊണ്ടുപോകരുതെന്ന് ഭാര്യ അഞ്ജലി വര്‍മ്മ പൊലീസുകാരോട് യാചിച്ചെങ്കിലും ചവിട്ടി വീഴ്ത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ജലി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളാവുകയും സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ALSO READ: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട തീയതി നീട്ടി
അതേസമയം, യുവതിയെ പൊലീസുകാര്‍ ഉപദ്രവിക്കുകയോ തള്ളിമാറ്റുകയോ ചെയ്തിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഫിറോസാബാദ് എസ്പി ആദിത്യ ലാംഗെ അറിയിച്ചു. എന്നാല്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണ് ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഭര്‍ത്താവ് ഗൗരവിനെ പിന്നീട് പൊലീസ് വിട്ടയച്ചു.
സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.
Tags: Pregnant Woman Death UP, Firozabad Police Suspension, UP Police Controversy, India News Malayalam, Crime News UP, Bhim Army Chandra Shekhar Aazad
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




