തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരന് 30 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. നെയ്യാറ്റിൻകര കാരോട് സ്വദേശി വിദ്യാധരൻ നായരെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്നിലെ ജഡ്ജി കെ.എം. സുജ ശിക്ഷിച്ചത്.
|
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും ആറുമാസവും അധിക തടവ് അനുഭവിക്കണം. വിവരം അധികൃതരെ അറിയിക്കാതിരുന്ന രണ്ടാം പ്രതിക്ക് ആറുമാസം തടവും 5,000 രൂപ പിഴയും കോടതി വിധിച്ചു.
കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയതെന്നാണ് കേസ്. കുട്ടി ഇക്കാര്യം ക്ലാസ് അധ്യാപികയോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസെടുത്തത്.
അന്നത്തെ പാറശ്ശാല സി.ഐ ജെ. സന്തോഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പൂവച്ചൽ എഫ്. വിനോദും അഡ്വ. വി.ആർ. മായാദേവിയും പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





