എൻഡിഎ സ്ഥാനാർഥി ജഗ് ദീപ് ധൻകർ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി. 725 വോട്ടിൽ 528 വോട്ടുകൾ നേടിയാണ് ജഗ് ദീപ് ധൻകർ ഉപരാഷ്ട്രപതി പദം ഉറപ്പിച്ചത്.
|
പോൾ ചെയ്ത വോട്ടിൽ 18 വോട്ടുകൾ അസാധുവായതായി ലോക്സഭാ ജനറൽ സെക്രട്ടറി ഉത്പാൽ കെ സിങ് അറിയിച്ചു. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകളാണ് ലഭിച്ചത്.
അഭിഭാഷകനായിരുന്ന ജഗ്ദീപ് ധൻകർ ഒന്നുവീതം തവണ പാർലമെന്റിലേക്കും നിയമസഭയിലേക്കും മൽസരിച്ചുജയിച്ചിട്ടുണ്ട്. 2019ൽ പശ്ചിമബംഗാൾ ഗവർണറായി നിയമിതനായ ജഗ് ദീപ് ധൻകർ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് മൽസരിക്കുന്നതിനായി 2022 ജൂലൈയിൽ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
1951 മെയ് 18നാണ് ഗോകൽ ചന്ദ്-കേസരി ദേവി ദമ്പതികളുടെ മകനായി രാജസ്ഥാനിലെ ജാട്ട് കുടുംബത്തിൽ ധൻകർ ജനിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



