|
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഹൃദ്രോഗസംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പലപ്രാവശ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നിലമ്പൂരിനെ പ്രതിനിധീകരിച്ച് എട്ട് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. മൂന്ന് മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 1980ൽ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം മന്ത്രിയായിരുന്നു. എ കെ ആൻറണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പും കൈകാര്യം ചെയ്തു.
ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെ.പി.സി.സി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ധൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ.



