22
Nov 2022
Sat
22 Nov 2022 Sat

തമിഴ്‌നാട്ടിലുടനീളം നടത്താനിരുന്ന മാര്‍ച്ചില്‍ നിന്ന് ആര്‍എസ്എസ് പിന്‍മാറി. സ്റ്റേഡിയത്തിനുള്ളില്‍ സമാധാനപരമായി മാര്‍ച്ച് നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ആര്‍എസ്എസ് മാര്‍ച്ചില്‍ നിന്ന് പിന്‍മാറിയത്.
കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോകാനാണ് ആര്‍എസ്എശ് തീരുമാനം. നവംബര്‍ ആറിന് തമിഴ്‌നാട്ടിലെ 44 ഇടങ്ങളില്‍ വ്യവസ്ഥകള്‍ പാലിച്ച് മാര്‍ച്ച് നടത്താനാണ് മദ്രാസ് ഹൈക്കോടതി ആര്‍എസ്എസിന് അനുമതി നല്‍കിയത്.
നേരത്തേ 50 ഇടങ്ങളില്‍ ആര്‍എസ്എസ് റാലി നടത്താന്‍ അനുമതി ചോദിച്ചെങ്കിലും സ്റ്റാലിന്‍ സര്‍ക്കാര്‍ മൂന്ന് ഇടങ്ങളില്‍ മാത്രമാണ് അനുമതി നല്‍കിയത്. ഇതിനെതിരേ ആണ് ആര്‍എസ്എസ് കോടതിയെ സമീപിച്ചത്. കോയമ്പത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ ആര്‍എസ്എസ് മാര്‍ച്ച് നടത്തുന്നതിന് ഹൈക്കോടതിയും അനുമതി നിഷേധിച്ചിരുന്നു.
നേരത്തേ കോടതി അനുമതി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസിന് റാലി നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ആര്‍എസ്എസ് കോടതിയെ സമീപിക്കുകയും ചെയ്തു. പോപുലര്‍ ഫ്രണ്ട് നിരോധനപശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ആര്‍എസ്എസ് മാര്‍ച്ചിന് സുരക്ഷ നല്‍കാനാവാത്തതിനാലാണ് അനുമതി നിഷേധിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. അപ്പീല്‍ പോകും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>