13
Jan 2023
Wed
13 Jan 2023 Wed

തിരുവനന്തപുരം: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കു വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി ദി മോഡി ക്വിസ്റ്റന്‍സിന്റെ തിരുവനന്തപുരത്തെ പ്രദര്‍ശനം തടഞ്ഞതിനെ തുടര്‍ന്നുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. തിരുവനന്തപുരത്ത് പ്രദര്‍ശനം നടത്തുന്നതിനിടെ യുവമാര്‍ച്ചാ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും ഇന്നലെ തലസ്ഥാനത്ത് വ്യത്യസ്ത സ്ഥലങ്ങളിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. രണ്ട് സ്ഥലത്തും യുവമോര്‍ച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് പ്രദര്‍ശനം നടത്തുന്നതിനിടെ യുവമാര്‍ച്ചാ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കണ്ടാലറിയാവുന്ന നൂറോളം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ഗതാഗതം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക