21
Feb 2023
Thu
21 Feb 2023 Thu

തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിംങ്ങള്‍ക്ക് തറവാടില്ലെന്നും നായന്‍മാരില്‍ നിന്നും കടമെടുത്ത പദമാണ് തറവാടെന്നും എഡിജിപി എസ് ശ്രീജിത്ത്. കേരളത്തിലെ ഡൊമിനന്റ് കാസ്റ്റ് നായര്‍ ആണ് എന്നും തറവാട് എന്ന സങ്കല്‍പ്പം അവരില്‍ നിന്നുമാണ് ഉണ്ടായത് എന്നുമാണ് എ ഡി ജി പി ശ്രീജിത്ത് പറയുന്നത്. 2022 ജൂലൈയില്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിവില്‍ സര്‍വീസ് പരിശീലനവേദിയിലാണ് ജാതീയ പരാമര്‍ശവുമായി ശ്രീജിത്ത് രംഗത്തെത്തിയത്. യു പി എസ് സി കേരള പങ്ക് വെച്ച എസ് ശ്രീജിത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കായി യു പി എസ് സി കേരളയും ഫോര്‍ച്യൂണ്‍ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ട്രെയ്‌നിങ് ക്ലാസിനിടെ ആയിരുന്നു ശ്രീജിത്തിന്റെ പരാമര്‍ശം.
പരിശീലന ക്ലാസില്‍ ഉണ്ടായിരുന്ന ഫിദ എന്ന മുസ്ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് ശ്രീജിത്ത് ചോദിക്കുന്നു. എല്ലാവരുമുണ്ടെന്ന് ഫിദ പറയുന്നു. തുടര്‍ന്നാണ് ശ്രീജിത്തിന്റെ മറുപടി. ഞാന്‍ ചോദിച്ചതും മറുപടിയും കേട്ടോ എന്താണെന്ന്. ഇവിടെ ഫിദക്ക് എന്നാടോ തറവാട് വന്നത്. ഫിദ ഇസ്ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് ഒരു നായര്‍ കണ്‍സെപ്റ്റ് ആണ്. തറവാട് എന്ന പറയുന്ന വാക്ക് നായരുടെ വാക്കാ. ഇവിടെ നില്‍ക്കുന്ന എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും-ശ്രീജിത്ത് പറഞ്ഞു.

നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എന്ന് വെച്ചാല്‍ നമ്മള്‍ ഇല്ലം എന്നാണ് പറയുക, അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും പറയും തറവാടെന്ന്, ഈഴവന്‍മാരും പറയും തറവാട് എന്ന്. ദാ ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ? ഇല്ല. പക്ഷെ ഇവര്‍ എന്ത് ചെയ്തു എന്നറിയോ. ഇവിടെ ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു, സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നുവെന്നും ശ്രീജിത്ത് പറയുന്നു.