01
May 2023
Thu
01 May 2023 Thu

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനിടെ ജന്തര്‍മന്തറില്‍ സംഘര്‍ഷം. പൊലീസും ഗുസ്തിതാരങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. സമരവേദിയിലേക്ക് കിടക്കകള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യലഹരിയില്‍ പ്രതിഷേധത്തിലുള്ള വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളെ ആക്രമിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, അനുവാദമില്ലാതെ സമരപ്പന്തലില്‍ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്ക് കിടക്കകളുമായാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ എത്തിയിരുന്നു. ആറുമണിക്ക് ശേഷം ജന്തര്‍ മന്തറിലേക്ക് പുറത്തുനിന്നും ആളുകള്‍ക്ക് പ്രവേശനമില്ല. ആം ആദ്മി പാര്‍ട്ടി നേതാക്കളെ അകത്തേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. സംഘര്‍ഷത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സോമനാഥ് ഭാരതിയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് മര്‍ദ്ദിച്ചെന്നാണ് ഗുസ്തിതാരങ്ങള്‍ പറയുന്നത്.