03
May 2023
Mon
03 May 2023 Mon

ബംഗളൂരു: കർണാടകയിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് ധനവകുപ്പും ഐടി വകുപ്പും. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ജലസേചനവും നഗരവികസനവും കൈകാര്യം ചെയ്യും. മലയാളിയായ കെജെ ജോർജിന് ഊർജവകുപ്പാണ് നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോൺഗ്രസിന് കീറാമുട്ടിയായിരുന്ന വകുപ്പ് വിഭജനമാണ് പൂർത്തിയായത്. ധനവകുപ്പ് കൈകാര്യം ചെയ്ത് പരിചയമുള്ള സിദ്ധരാമയ്യയ്ക്ക് അതേവകുപ്പ് തന്നെയാണ് നൽകിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്ന ഡികെ ശിവകുമാറിന് ആഭ്യന്തര വകുപ്പ് ലഭിക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

എന്നാൽ മുതിർന്ന നേതാവ് ഡോ. ജി പരമേശ്വരയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. മുൻ കോൺഗ്രസ് സർക്കാരിൽ കൈകാര്യം ചെയ്തിരുന്ന ജലസേചനത്തിന് പുറമേ സുപ്രധാനമായ നഗരവികസന വകുപ്പാണ് ശിവകുമാറിന് ലഭിച്ചത്.

ന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീർ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം- കുടുംബക്ഷേമ വകുപ്പും നൽകി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക