20
Jun 2023
Sat
20 Jun 2023 Sat

പത്തുവയസ്സില്‍ താഴെ മാത്രം പ്രായമുള്ള മൂന്നുമക്കളെയും ഭാര്യയെയും ഭാര്യാസഹോദരിയെയും വെട്ടിക്കൊന്ന യുവാവിന് കര്‍ണാടക ഹൈക്കോടതി വധശക്ഷ വിധിച്ചു. ബല്ലാരിയിലെ ഹൊസപേട്ട് സ്വദേശി ബൈലുരു തിപ്പയ്യയെയാണ് ഹൈക്കോടതിയുടെ ധര്‍വാര്‍ഡ് ബെഞ്ച് വധശിക്ഷയ്ക്കു വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017 ഫെബ്രുവരി 25നാണ് ബൈലുരു തിപ്പയ്യ കൂട്ടക്കൊലപാതകം നടത്തിയത്. ഭാര്യ പക്കീരമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇയാളുടെ ക്രൂരത. നാലു മക്കളില്‍ ഒരാള്‍ മാത്രമാണ് തനിക്കു ജനിച്ചതെന്നും മൂന്നുപേര്‍ മറ്റാരുടെയോ ആണെന്നുമായിരുന്നു ഇയാളുടെ വിശ്വാസം. സംഭവദിവസം ഭാര്യയെയും മക്കളായ പവിത്ര, നാഗരാജ്, രാജപ്പ എന്നിവരെയും ഭാര്യാ സഹോദരി ഗംഗമ്മ എന്നിവരെ വെട്ടിക്കൊല്ലുകയായിരുന്നു. 2019 ഡിസംബര്‍ മൂന്നിന് ബല്ലാരി സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. 36 സാക്ഷികളെ വിസ്തരിച്ച സെഷന്‍സ് കോടതി 51 വസ്തുക്കള്‍ പരിശോധിക്കുകയും ചെയ്ത ശേഷമായിരുന്നു തൊപ്പയ്യയ്ക്ക് വധശിക്ഷ വിധിച്ചത്.

എന്നാല്‍ തപ്പയ്യ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. പ്രതിയുടെ ക്രൂരത തങ്ങളെ ഞെട്ടിച്ചുവെന്ന് ഹൈക്കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. കൊലപാതകശേഷം കത്തിയുമായി വീടിനു പുറത്തിറങ്ങിയ പ്രതി താന്‍ വേശ്യകളെ കൊന്നുവെന്ന് അട്ടഹസിച്ചുവെന്ന കാര്യവും കോടതി ഉയര്‍ത്തിക്കാട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക