മാതാപിതാക്കള്‍ ഉറങ്ങുന്ന സമയത്ത് ബഹുനിലക്കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന് എട്ടാം നിലയില്‍ നിന്ന് വീണുമരിച്ചു. നോയിഡയിലെ സെക്ടര്‍ 78ല്‍ വെള്ളിയാഴ്ചയാണ് സംഭവം.
|
അക്ഷത് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ കുടുംബം. അച്ഛന് പ്രഭാത് ചൗഹാന് എന്‍ജിനീയറാണ്. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചേ മുക്കാലോടെയാണ് അക്ഷത് ഉണര്‍ന്നെണീറ്റ് ബാല്‍ക്കണിയിലേക്ക് പോയത്. ഇവിടെ ചട്ടികളില്‍ പൂച്ചെടികള്‍ വളര്‍ത്തുന്നുണ്ട്. ഇവ കാണാനായി പോയ ഗ്രില്ലിന്റെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം.
സുരക്ഷാജീവനക്കാരനാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. 20 മിനിറ്റോളം തിരഞ്ഞ ശേഷമാണ് സുരക്ഷാ ജീവനക്കാരന് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായത്. ഓരോ അപാര്ട്ട്മെന്റിന്റെയും വാതിലില്‍ തട്ടി ചോദിച്ചാണ് സുരക്ഷാ ജീവനക്കാരന് ഒടുവില്‍ കുട്ടിയുടെ മാതാപിതാക്കളുടെ അരികിലെത്തുന്നത്.





