ലണ്ടന്‍: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ നഴ്‌സിനെ പുറത്താക്കി ബ്രിട്ടീഷ് ആശുപത്രി. ഒരു വര്‍ഷത്തിലേറെയായി രോഗിയുമായി നഴ്‌സിന് ബന്ധമുണ്ടെന്ന് ആശുപത്രി അറിഞ്ഞതിനെത്തുടര്‍ന്നാണ് ന്രഴ്‌സിന് ജോലി നഷ്ടമായത്. രോഗി ഡയാലിസിസ് ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംഭവം. അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് 42കാരിയായ പെനലോപ്പ് വില്യംസിനെ പുറത്താക്കിത്.
|
വെയില്‍സിലെ റെക്‌സാം ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചാണ് നഴ്‌സ് രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതംമൂലം രോഗി മരിച്ചതാണ് നഴ്‌സിനെ കുുക്കിയത്. രോഗി കാറിന്റെ പിന്‍സീറ്റില്‍ കുഴഞ്ഞുവീണിട്ടും നഴ്‌സ് ആംബുലന്‍സ് വിളിച്ചില്ലെന്നും ആരോപണമുയര്‍ന്നു. ഹൃദയസ്തംഭനവും വിട്ടുമാറാത്ത വൃക്കരോഗവുമാണ് മരണകാരണമെന്ന് ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മില്‍ നിരവധി തവണയാണ് ലൈംഗികബന്ധം നടന്നതെന്നും ആശുപത്രി അധികൃതര്‍ കണ്ടെത്തി.
നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍.എം.സി) ഫിറ്റ്‌നസ് ടു പ്രാക്ടീസ് പാനല്‍ നടത്തിയ അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് നടപടി. സഹപ്രവര്‍ത്തകരുടെ നിര്‍ദേശം വില്യംസ് അവഗണിച്ചുവെന്നും ആരോപണമുയര്‍ന്നു. രോഗി വില്യംസിനെ ജോലിക്കിടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് രോഗിയുടെ ചികിത്സിക്ക് സഹായിക്കുകയും പ്രണയത്തിലാകുകയും ചെയ്തു. എമര്‍ജന്‍സി ഉദ്യോഗസ്ഥരാണ് രോഗിയെ കാറിനുള്ളില്‍ നഗ്‌നനായി വീണുകിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്.
തനിക്ക് സുഖമില്ലെന്ന് ഫേസ്ബുക്കില്‍ സന്ദേശമയച്ചതിനെ തുടര്‍ന്നാണ് പാര്‍ക്കിങ് ഏരിയയിലെ കാറില്‍ പോയതെന്നാണ് നഴ്‌സ് പൊലീസിനോടും പാരാമെഡിക്കല്‍ സംഘത്തോടും ആദ്യം പറഞ്ഞത്. 30- 45 മിനിറ്റുവരെ രോഗിയോടൊപ്പം ചെലവഴിച്ചെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ചോദ്യം ചെയ്യലില്‍ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി നഴ്‌സ് സമ്മതിച്ചു.


