01
Aug 2023
Mon
01 Aug 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന: ബിജെപി വിരുദ്ധ ദേശീയ പ്രതിപക്ഷകൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയില്‍ വിള്ളല്‍ വീഴ്ത്തുന്ന വിധത്തിലുള്ള നിലപാടുമായി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ബീഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്.

2025ലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എഎപി ജനറല്‍ സെക്രട്ടറി സന്ദീപ് പതക് ദേശീയ തലസ്ഥാനത്ത് എഎപിയുടെ ബിഹാര്‍ യൂണിറ്റ് നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സന്ദീപ് ബിഹാറില്‍ പാര്‍ട്ടി ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള എഎപി. യോഗത്തില്‍ എംഎല്‍എയും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും പങ്കെടുത്തിരുന്നു.

ആം ആദ്മിയുടെ നീക്കം ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്നാണ് ആര്‍ ജെ ഡിയും ജെ ഡി യുവും അടക്കമുള്ള പാര്‍ട്ടികളുടെ അഭിപ്രായം.