01
Sep 2023
Tue
01 Sep 2023 Tue

BJPക്ക് 6,046 കോടി ആസ്തി; മറ്റു പാര്‍ട്ടികള്‍ക്കെല്ലാംകൂടി 2,780 കോടി, കോണ്‍ഗ്രസിന് 42 കോടി രൂപയുടെ കടം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മൊത്തം ആസ്തി പരിഗണിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ബഹുദൂരം മുന്നില്‍. 2021- 22ല്‍ ബി.ജെ.പി വെളിപ്പെടുത്തിയതുപ്രകാരം അവര്‍ക്ക് 6046 കോടി രൂപയുടെ ആസ്തിയുണ്ട്. മറ്റ് ഏഴ് ദേശീയപ്പാര്‍ട്ടികള്‍ക്കെല്ലാംകൂടി ആകെയുള്ളത് 2,780 കോടി രൂപ മാത്രം. ഇത് ബി.ജെ.പി.യുടെ ആസ്തിയുടെ 46 ശതമാനമേ വരൂ.

എന്‍.സി.പി.യില്‍നിന്ന് പുറത്താക്കപ്പെട്ട പി.എ. സാങ്മ രൂപവത്കരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ഇന്ത്യ)യുടെ ആസ്തി 1.74 കോടിയില്‍നിന്ന് 1.82 കോടിയായി വര്‍ധിച്ചു. അതുകഴിഞ്ഞാല്‍ സിപിഐ (15.67 കോടി). ബിഎസ്പി ഒഴികെ എല്ലാ പാര്‍ട്ടികള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ ആസ്തി കൂടി.

കോണ്‍ഗ്രസിന് 763.73 കോടി, സിപിഎമ്മിന് 723.56 കോടി എന്നിങ്ങനെയാണു കണക്ക്. തിരഞ്ഞെടുപ്പു പരിഷ്‌കരണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കനുസരിച്ച് 202122 ല്‍ കൂടുതല്‍ ബാധ്യതയുള്ളത് കോണ്‍ഗ്രസിനാണ്, 41.95 കോടി രൂപ. സിപിഎമ്മിന് 12.21 കോടിയും ബിജെപിക്ക് 5.17 കോടിയും ബാധ്യതയുണ്ട്.