23
Sep 2023
Sun
23 Sep 2023 Sun

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരം ആന്റണി ക്ലബ്ബിലേക്ക് തിരികെയെത്തുന്നത് വൈകും. താരം അനിശ്ചിത കാലത്തേക്ക് പുറത്ത് നില്‍ക്കും എന്ന് യുനൈറ്റഡ് അറിയിച്ചു. അന്വേഷണം നേരിടുന്ന ആന്റണി അന്വേഷണങ്ങളില്‍ തീരുമാനം ആവുന്നത് വരെ പുറത്തിരിക്കും.
തന്റെ മുന്‍ കാമുകിയെ ആക്രമിച്ച കുറ്റത്തിന് ആന്റണിക്ക് എതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബ്രസീല്‍ ദേശീയ ടീം താരത്തിനെതിരെ നടപടി എടുത്തിരുന്നു. അതിനു പിന്നാലെയാണ് യുണൈറ്റഡിന്റെയും നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്റണിയുടെ മുന്‍ കാമുകി ഗബ്രിയേല കവാലിന്‍ നടത്തിയ ആരോപണങ്ങള്‍ ബ്രസീലിയന്‍ മാധ്യമമായ യുഒഎല്‍ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന് കാവാലിന്‍ ആരോപിച്ചു. ഗര്‍ഭിണി ആയിരിക്കെ ആക്രമിച്ചു എന്നും കയ്യില്‍ ആയത്തില്‍ മുറിവുകള്‍ ഉണ്ടാക്കി എന്നും അവര്‍ പരാതിയില്‍ പറയുന്നു. മാഞ്ചസ്റ്റര്‍ പോലിസും ഈ വിഷയം അന്വേഷിക്കുന്നുണ്ട്. ആന്റണിക്ക് എതിരെ മൂന്നോളം സ്ത്രീകള്‍ ഇപ്പോള്‍ സമാനമായ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗ്രീന്‍വുഡിനെതിരെ കേസ് വന്നപ്പോള്‍ യുണൈറ്റഡ് താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് താരം ക്ലബ് വിടുകയും ചെയ്തിരുന്നു.