12
Sep 2023
Mon
12 Sep 2023 Mon

കൊളംബോ: പാകിസ്താനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി മാറി. 2004ല്‍ പാക്കിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് കോഹ്ലി ഇന്ന് തകര്‍ത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സച്ചിന്‍ തന്റെ 321-ാം ഇന്നിംഗ്സില്‍ ആയിരുന്നു ഈ നേട്ടം കൈവരിച്ചത്. 267-ാം ഇന്നിംഗ്സ് മാത്രമെ കോഹ്ലിക്ക് 13000 റണ്ണില്‍ എത്താന്‍ വേണ്ടി വന്നുള്ളൂ. ഇന്ന് 99 റണ്ണില്‍ എത്തിയപ്പോള്‍ ആണ് കോഹ്ലി 13000 എന്ന നാഴികകല്ലില്‍ എത്തിയത്. പിന്നാലെ 47ാം ഏകദിന സെഞ്ചുറിയും കോഹ്ലി സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ചുറിക്ക് രണ്ടെണ്ണം പിറകിലാണ് കോഹ്ലി. ഇന്ന് 94 പന്തില്‍ നിന്ന് 122 റണ്‍സ് എടുത്ത് കോഹ്ലി പുറത്താവാതെ നിന്നിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക