22
Oct 2023
Tue
22 Oct 2023 Tue

കുന്നംകുളം: സംസ്ഥാന കായികമേളയില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 26 പോയിന്റുമായി മലപ്പുറം ജില്ല ഒന്നാമത്. 25 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്ത് തുടരുകയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന കായിക മാമാങ്കത്തിന് തൃശൂര്‍ ആതിഥ്യമരുളുന്നത്. രാവിലെ ഏഴുമണിമുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3500 മീറ്റര്‍ ഓട്ടമായിരുന്നു ആദ്യമത്സരം. തുടര്‍ന്ന് സീനിയര്‍ വിഭാഗങ്ങളുടെയും മത്സരങ്ങള്‍ നടന്നു. കണ്ണൂരിനാണ് ആദ്യ സ്വര്‍ണം ലഭിച്ചത്. തുടര്‍ന്ന് ഹൈ ജംപ്, ലോങ് ജംപ്, ഡിസ്‌കസ് ത്രോ, പോള്‍ വാള്‍ട്ട് മത്സരങ്ങള്‍ നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഒന്‍പതുമണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐഎഎസ് കായികമേളയുടെ പതാക ഉയര്‍ത്തി. വൈകിട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇടവേളകള്‍ കുറവായതിനാല്‍ മത്സരാര്‍ഥികള്‍ക്ക് ക്ഷീണമുണ്ടാകുമോയെന്ന ആശങ്കയിലാണ് പരിശീലകര്‍. കഴിഞ്ഞദിവസം മേളയുടെ ദീപശിഖാ പ്രയാണവും വിളംബര ജാഥയും രജിസ്ട്രഷനും നടന്നു. 20-ാം തീയതി വരെ നടക്കുന്ന മത്സരത്തില്‍ മൂവായിരം മത്സരാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്.