21
Oct 2023
Fri
21 Oct 2023 Fri

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയ്ക്ക് ഒപ്പം ലോകകപ്പ് നേടിയ പപ്പു ഗോമസിന് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനാല്‍ ആണ് വിലക്ക്. നിരോധിത മരുന്നിന്റെ അംശം പപു ഗോമസിന്റെ രക്ത സാമ്പിളില്‍ നിന്ന് കണ്ടെത്തി. രണ്ടു വര്‍ഷത്തോളം താരം വിലക്ക് നേരിടേണ്ടി വരും. 35കാരനായ താരത്തിന്റെ കരിയറിന് അവസാനമാകും ഈ വിലക്ക്.
ഗോമസ് പനി വന്നപ്പോള്‍ അദ്ദേഹത്തിന്റെ കുട്ടിയുടെ മരുന്ന് കഴിച്ചിരുന്നു. ഇതാവാം പരിശോധനയില്‍ തിരിച്ചടിയായതെന്ന് ഗോമസ് അറിയിച്ചു. ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബായ മോന്‍സയിലാണ് പപു ഗോമസ് കളിക്കുന്നത്. മുമ്പ് സെവിയ്യക്ക് ആയും അറ്റലാന്റയ്ക്ക് ആയും കളിച്ചിട്ടുണ്ട്. അര്‍ജന്റീനക്ക് ആയി 17 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>