29
Nov 2023
Sat
29 Nov 2023 Sat

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസില്‍ പ്രതി പിടിയില്‍. വര്‍ക്കല പനയറ കോവൂര്‍ സ്വദേശി അജിത് (32) ആണ് പിടിയിലായത്. കല്ലമ്പലം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു മനുഷ്യമനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. തിരുവനന്തപുരം കല്ലമ്പലത്തെ അബ്ദുള്‍ കരീമിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട്ടിന്‍കുട്ടിയാണ് ക്രൂരമായ ലൈംഗികപീഡനത്തെ തുടര്‍ന്ന് ചത്തത്. പശുക്കുട്ടിയെയും ആടുകളെയും പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം ആറ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. അയിരൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുമുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പ്രതി ശങ്കരന്‍ എന്നുവിളിക്കുന്ന അജിത്ത് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ഉളളതായി രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കല്ലമ്പലം പോലീസിനെ പ്രതി ആക്രമിച്ചശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന്, പ്രതിയെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാസം പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. പുല്ലൂര്‍മുക്ക് ഐരമാന്‍ നില മുനീര്‍ മന്‍സിലില്‍ അബ്ദുല്‍ കരീമിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ നിന്ന് ആറുമാസം പ്രായമുള്ള ആട്ടിന്‍കുട്ടിയെ മോഷ്ടിച്ചാണ് പീഡിപ്പിച്ചത്. സമീപത്തെ പുരയിടത്തില്‍ വെച്ച് പ്രതി ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ക്രൂരമായി കൊല്ലുകയും തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കുട്ടികളെയും പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കുകയും ചെയ്യുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയതില്‍ ആട്ടിന്‍കുട്ടിയുടെ അവയവങ്ങള്‍ അറുത്ത് മാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. പാലോട് വെറ്റിനറി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ ജില്ലാ വെറ്റിനറി ഡോക്ടര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ നാവായിക്കുളം മൃഗാശുപത്രി ഡോക്ടര്‍ ഷെമീമ എന്നിവരാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. അയിരൂര്‍, വര്‍ക്കല എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണ കേസിലെ പ്രതിയായ ശങ്കരന്‍ എന്ന അജിത്ത് രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.