02
Jan 2024
Tue
02 Jan 2024 Tue

ദുബായ്: സ്വകാര്യകമ്പനികളിൽ യുഎഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള പുതിയ സ്വദേശിവൽക്കരണ നയം മാനുഷിക വിഭവ, സ്വദേശിവൽക്കണ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. 20 മുതൽ 49 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന 12000ത്തിലധികം കമ്പനികളിൽ നയം നടപ്പാക്കുക. ഇത്തരം കമ്പനികളിൽ 2024ൽ ഒരു സ്വദേശിയെയും 2025ൽ രണ്ടാമത്തെ സ്വദേശിയെയും നിയമിക്കണമെന്നാണ് വ്യവസ്ഥ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ, ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോ​ഗ്യപരിചരണം, സാമൂഹികസേവനം, കല, വിനോദം, ഖനനം, നിർമാണം തുടങ്ങിയ 14 മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് കൂടുതൽ സ്വദേശികളെ പുതിയ നയത്തിന്റെ ഭാ​ഗമായി ജോലിക്കെടുക്കേണ്ടത്.

2024ൽ നിയമനത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളിൽ നിന്ന് 2025 ജനുവരിയോടെ ഒരു യുഎഇ പൗരന് 96000 ദിർഹം വീതം പിഴ ഈടാക്കും. 2025ലെ നിയമനത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളിൽ നിന്ന് 2026 ജനുവരിയിൽ 108000 ദിർഹവും പിഴയായി ഈടാക്കും.
50ഓ അതിലധികമോ ജീവനക്കാരുള്ള കമ്പനികളിൽ രണ്ട് സ്വദേശികളെയാണ് ജോലിക്കെടുക്കേണ്ടത്.