ഗസയിൽ 100 ദിവസത്തോളമായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ കുട്ടികൾ. ദിവസവും ശരാശരി നൂറിലേറെ കുട്ടികളാണ് ഗസയിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സേവ് ദ ചിൽഡ്രൻ സംഘടനയുടെ പലസ്തീൻ ഡയക്ടർ ജേസൻ ലീ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് വ്യക്തമാക്കി.
|
കുട്ടികളെ കൊന്നൊടുക്കുന്നതിന് യാതൊരു നീതീകരണവുമില്ലെന്നും ഗസയിലെ സാഹചര്യം അതിഭീകരമാണെന്നു ജേസൻ ലീ പറഞ്ഞു. 23469 പേരാണ് ഒക്ടോബർ 7ന് യുദ്ധം തുടങ്ങിയതിനു ശേഷം ഗസയിൽ കൊല്ലപ്പെട്ടത്. ഇതിന്റെ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലുമാണ് ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. അറുപതിനായിരത്തിലേറെ പലസ്തിനീകൾക്കാണ് പരിക്കേറ്റത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





