കൊച്ചി: ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. ഫേസ്ബുക്കിലൂടെയായിരുന്നു ജയസൂര്യയുടെ ആദ്യ പ്രതികരണം.(A false accusation of molestation is as painful as torture; Jayasurya responded) തനിക്ക് നേരെ വ്യാജ പീഡനാരോപണമാണ് ഉയര്‍ന്നതെന്ന് ജയസൂര്യ പറഞ്ഞു. പീഡനം പോലെ തന്നെ വേദാനജനകമാണ് വ്യാജ പീഡനാരോപണവും. ആരോപണങ്ങള്‍ തന്നെയും തന്നെ സ്‌നേഹിക്കുന്നവരേയും ദുഃഖത്തിലാഴ്ത്തിയെന്നും ജയസൂര്യ പറഞ്ഞു. ജന്മദിനത്തിലാണ് ജയസൂര്യയുടെ പ്രതികരണം.
|
ആദ്യ മരവിപ്പുകള്‍ക്ക് ഒടുവില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചുകൊള്ളും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
ALSO READ: ഓടുന്ന ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ; കൃത്യത്തിനു പിന്നിൽ സംശയരോഗം
വ്യക്തിപരമായ ചില ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലാണ്. ഉടന്‍ നാട്ടില്‍ തിരിച്ചെത്തും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ.പി.സി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചിരുന്നു.


