ജോര്‍ജിയ: അമേരിക്കയിലെ സ്‌കൂളില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വെടിവയ്പ്പ്. (US school shooting: 14-year-old shoots in US school; four killed) തലങ്ങും വിലങ്ങും നടത്തിയ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.
|
രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിവെച്ച വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അറ്റ്ലാന്റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.23നാണ് വെടിവെപ്പുണ്ടായത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി പതിനാലുകാരനായ കോള്‍ട്ട് ഗ്രേയാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് അയച്ചതായി ബാരോ കണ്‍ട്രി പോലീസ് മേധാവി പ്രസ്താവനയില്‍ അറിയിച്ചു.
അറ്റ്ലാന്റയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് സംഭവം. ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ക്ലാസുകളിൽ നിന്ന് ഇറങ്ങിയോടിയ വിദ്യാർഥികൾ സമീപമുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലാണ് അഭയം തേടിയത്. സ്ഥിതി നിയന്ത്രണത്തിലാണെന്ന് സ്കൂൾ വക്താവ് അറിയിച്ചു. വെടിവയ്പിനു മുൻപ് സ്കൂളിൽ ഭീഷണി കോളുകൾ എത്തിയെന്ന റിപ്പോർട്ടുകളെ കുറിച്ച് അറിവില്ലെന്ന് അധികൃതർ അറിയിച്ചു.

കസ്റ്റഡിയിലെടുത്ത 14കാരനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഏതുതരം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടില്ല.
സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രസിഡന്റ് അതീജീവിതര്‍ക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





