ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് നീന്തിയ 78 വയസ്സുകാരന്‍ പാതിവഴിയില്‍ മരിച്ചു. ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലേക്ക് നടന്ന റിലേ നീന്തല്‍ മത്സരത്തില്‍ പങ്കാളിയായ ബെംഗളൂരു സ്വദേശിയായ ഗോപാല്‍ റാവുവിനാണ് ദാരുണാന്ത്യം.
|
ചൊവ്വാഴ്ച രാവിലെയാരംഭിച്ച നീന്തല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. 31 പേരാണ് മല്‍സരത്തിലുണ്ടായിരുന്നത്. മൂന്നാമനായി വരിയില്‍ ഉണ്ടായിരുന്ന ഗോപാല്‍ റാവുവിന് ഇടയ്ക്കു വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ( A native of Bengaluru who swam from Lanka to India met a tragic end halfway through )
ദേഹാസ്വാസ്ഥ്യം ഉള്ളതായി റാവു അറിയിച്ചതോടെ മത്സരാര്‍ഥികളെ അനുഗമിച്ച ഒരു ബോട്ടിലേക്ക് സംഘാടകര്‍ അദ്ദേഹത്തെ കയറ്റി. ബോട്ടില്‍ ഇയാളെ പരിശോധിച്ച മെഡിക്കല്‍ സംഘം മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മറ്റ് നീന്തല്‍ താരങ്ങള്‍ പരിപാടി റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടി ദ്വീപിലെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാമേശ്വരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രാമേശ്വരം ടൗണ്‍ പൊലീസ് കേസെടുത്തു. നീന്തല്‍ക്കാര്‍ക്ക് പരിപാടിക്ക് ആവശ്യമായ എല്ലാ അനുമതിയും ഇന്ത്യന്‍, ശ്രീലങ്കന്‍ സര്‍ക്കാരുകളില്‍ നിന്ന് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.





