തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നതായി റിപോര്‍ട്ട്. (A prominent Congress MP in Kerala is reportedly planning to join the BJP) കോണ്‍ഗ്രസ് എംപിയായ ഇദ്ദേഹം ബിജെപിയില്‍ ചേരുന്നതിന് വേണ്ടി ബന്ധപ്പെട്ട നേതാക്കളുമായി ചര്‍ച്ച നടത്തിയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
|
ബിജെപി ഉന്നത നേതൃത്വവുമായി നേതാവ് ചര്‍ച്ച നടത്തിയതായാണ് വാര്‍ത്തയില്‍ പറയുന്നത്. ബിജെപിയിലെ ഒരു വിഭാഗത്തിന് ഇദ്ദേഹം വരുന്നതില്‍ എതിര്‍പ്പുണ്ടെങ്കിലും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ഈ നേതാവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതേസമയം നേതാവിന്റെ പേര് ദേശീയ മാധ്യമം വ്യക്തമാക്കിയിട്ടില്ല. ഈ എംപി ഇപ്പോള്‍ വിദേശത്താണെന്നാണ് സൂചന.
ALSO READ: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു; ആദ്യ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രാലയം
അതേസമയം എംപിയെ കുറിച്ച് സൂചനകളില്ലാത്ത വാര്‍ത്ത കെപിസിസി തള്ളുകയാണ്. കേരളത്തില്‍ ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ എല്‍ഡിഎഫ് കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. സിപിഎമ്മിന് അനുഭാവമുള്ള ബിജെപി നേതാക്കള്‍ പടച്ചു വിടുന്ന നുണക്കഥ മാത്രമാണ് ഈ വാര്‍ത്ത എന്നാണ് കെപിസിസി ഇതേക്കുറിച്ചു പറയുന്നത്.
അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകുന്നതിനിടെ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നാണ് നേതാക്കളുടെ പ്രതീക്ഷ. നിലവിലെ അവസ്ഥയില്‍ ഒരു കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിടില്ലെന്നാണ് നേതൃത്വം കരുതുന്നത്. കൂടാതെ കേരളത്തില്‍ അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ ശക്തമായിരിക്കേ പ്രമുഖ നേതാവ് മറുകണ്ടം ചാടാനിടയില്ലെന്നാണ് വിലയിരുത്തല്‍.


