23
Dec 2024
Sat
23 Dec 2024 Sat
abdul hakeem faizy -abdul salam

മലപ്പുറം: സമസ്ത മുശാവറ അംഗം സലാം ബാഖവിയ്ക്ക് മറുപടിയുമായി കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ(സിഐസി) സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി. (Abdul Hakeem Faizy Adrishery reply to Salam Baqavi-Samastha) എല്ലാ തീവ്രവാദ നിലപാടുകള്‍ക്കും എതിരാണ് താനെന്നും സലാം ബാഖവി നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ നിലപാടുകളെക്കുറിച്ച് താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളോട് ചോദിച്ചാല്‍ മതി. ഒരു മുസ്ലിമിനും തീവ്രവാദിയാകാന്‍ കഴിയില്ല. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കും. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഉമര്‍ ഫൈസിയും, മറ്റൊരു വ്യക്തിയുമാണെന്ന് ഹക്കീം ഫൈസി പറഞ്ഞു. സമസ്തയില്‍ ഒരു ശുദ്ധീകരണം ആവശ്യമാണ്. ശൈലി തിരുത്താന്‍ സമസ്ത തയ്യാറാകണം. യാഥാസ്ഥിക വാദങ്ങളില്‍ ഉള്‍പ്പടെ മാറ്റം ഉണ്ടാവണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: മെക്7ന് പിന്നില്‍ ആര്? എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി റിപോര്‍ട്ട്

അബ്ദുല്‍ ഹക്കീം ഫൈസിക്കെതിരേ കടുത്ത ആരോപണവുമായി സലാം ബാഖവി നേരത്തെ രംഗത്തെത്തിയിരുന്നു. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ ഹക്കീം ഫൈസിയുടെ അനുയായികള്‍ ലഡു വിതരണം നടത്തിയെന്നായിരുന്നു വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ് വാഫി കോളേജുകളില്‍ പ്രചരിക്കുന്നതെന്നും സലാം ബാഖവി ആരോപിച്ചിരുന്നു.

പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ജോസഫ് മാഷിന്റെ കൈവെട്ടിയ 2010 ജൂലൈ നാലിന് പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളേജില്‍ ലഡു വിതരണം നടന്നുവെന്നാണ് സലാം ഫൈസി ആരോപിച്ചത്. പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളജിലെ പ്രിന്‍സിപ്പല്‍, ഹക്കീം ഫൈസിയുടെ വലംകൈ ആണെന്നും അദ്ദേഹം പറയുന്നു.

സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയുടെ വക്താവായിട്ടുളള സലാം ബാഖവി സമസ്ത പുതിയതായി രൂപികരിച്ച വിദ്യാഭ്യാസ കോളേജുകളുടെ ചുമതലയുളള മുശാവറ അംഗം കൂടിയാണ്.