ബഹുജന വ്യായാമ കൂട്ടായ്മയായ മെക് 7 പ്രവര്‍ത്തനം സംബന്ധിച്ച എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി റിപോര്‍ട്ട്. (AWho is behind Mec7? Report says NIA has started investigationമെക്7ന്-പിന്നില്-ആര്-എന്) മെക് 7ന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണെന്ന പ്രചാരണം വ്യാപകമായതിനെ തുടര്‍ന്നാണ് എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
|
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് 7 പെട്ടെന്ന് വളര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. മലബാര്‍ മേഖലയില്‍ മെക് 7 പ്രവര്‍ത്തനം വ്യാപകമാകുന്നതായും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു.
മെക്7ന് പിന്നില്‍ മതരാഷ്ട്രവാദികളെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനന്‍ പറഞ്ഞു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും പിന്നീട് തീവ്രവാദസംഘടനകള്‍ കടന്നുകൂടിയെന്നും അദ്ദേഹം ആരോപിച്ചു.
മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരന്നു. മെക്7ന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും അതില്‍ സുന്നികള്‍ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞു.
എന്നാല്‍, ആരോപണം തള്ളുകയാണ് മെക് സെവന്‍ സ്ഥാപകന്‍ സ്വലാഹുദീന്‍. എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്നതാണ് ഈ വ്യായായ കൂട്ടായ്മയെന്ന് മുന്‍ സൈനികന്‍ കൂടിയായ അദ്ദേഹം വിശദീകരിച്ചു.
മലപ്പുറം ജില്ലയിലെ തുറക്കലിലുള്ള മുന്‍ സൈനികന്‍ പി സലാഹുദ്ദീന്‍ 2012ല്‍ വികസിപ്പിച്ചെടുത്ത വ്യായാമ രീതിയാണ് മെക്7. ലളിതമായി തുടങ്ങിയ മെക്7 ഇന്ന് മലബാര്‍ മേഖലയില്‍ ആരോഗ്യ ചിന്തയുള്ള എല്ലാ പ്രായക്കാരിലും അതിവേഗം ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
നിലവില്‍ 1000ലേറെ യൂണിറ്റുകള്‍ പല ജില്ലകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഗള്‍ഫ് നാടുകളിലും മെക്7 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലേക്കും ഇത് എത്തിക്കാനുള്ള പ്രയത്നത്തിലാണ് അണിയറ ശില്‍പ്പികള്‍.