15
Jun 2024
Mon
15 Jun 2024 Mon

മിമിക്രി വേദികളില്‍ നിന്ന് ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയ താരങ്ങളിലൊരാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയുമായി ചേര്‍ന്നുള്ള സ്‌കിറ്റുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2020 ല്‍ ദിലീപ് നായകനായ പാപ്പി അപ്പച്ചൈ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനും താരത്തിനായി. പാപ്പി അപ്പച്ചയ്ക്ക് പിന്നാലെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോഷ്യല്‍മീഡിയയിലും തന്റെ സ്വതസിദ്ധമായ ഹാസ്യ അവതരണങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട് താരം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ കുറിപ്പാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. തന്റെ ഭാര്യ വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. എന്നാല്‍ തുടര്‍ന്ന് വായിക്കുമ്പോഴാണ് അതിലെ തമാശ മനസ്സിലാകുക.

ധര്‍മ്മജന്റെ കുറിപ്പ് ഇങ്ങനെ:
എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു

വരന്‍ ഞാന്‍ തന്നെ

മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം..

കുറിപ്പിന് താഴെ രസകരമായ കമന്റുകളാണ് നിറയെ. ചിലര്‍ അദ്ദേഹത്തിന് ആശംസ അറിയിക്കുന്നുമുണ്ട്.

dharmajan bolgatty on his wife marriage on his wife wedding