07
Mar 2024
Sun
07 Mar 2024 Sun

എറണാകുളത്ത് മേജര്‍ രവി, രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മുസ്ലിം സ്ത്രീ; BJP തന്ത്രങ്ങള്‍ ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തില്‍ ഇനിയും നാലുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ ബി.ജെ.പി. എറണാകുളം, ആലത്തൂര്‍, വയനാട്, കൊല്ലം എന്നീ നാല് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതില്‍ എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി നടന്‍ മേജര്‍ രവി എത്താനാണ് സാധ്യത.

കൊല്ലത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പരിഗണിക്കുന്നതായി വിവരമുണ്ട്. ആലത്തൂരില്‍ മഹാരാജാസ് മുന്‍ പ്രിന്‍സിപ്പല്‍ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നു. കൊല്ലത്ത് നിലവിലെ പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ബിബി ഗോപകുമാറും പരിഗണനയിലുണ്ട്.

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ മുസ്ലിം വനിതയെ തന്നെ തിരഞ്ഞെടുക്കാനാണ് തീരുമാനം. ഇവിടെ എന്‍.ഡി.എ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പാര്‍ട്ടിക്കാണ് ഈ സീറ്റ്. റിപ്പബ്ലിക്കൻ പാർട്ടി ദേശീയ നേതാവ് നുസ്രത്ത് ജഹാന്‍ ആകും ഇവിടെ മത്സരിക്കുക. പക്ഷെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപി ഇതുവരെ നടത്തിയിട്ടില്ല. അത്താവാലെയുടെ പ്രഖ്യാപനം ബിജെപി സംസ്ഥാന നേതൃത്വം അംഗീകരിച്ചിട്ടില്ല.

മേജര്‍ രവി കഴിഞ്ഞവര്‍ഷം ഡിസംബര്‍ മാസത്തിലാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ഒപ്പം അഗത്വമെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാണ്. മേജര്‍ രവി നിലവില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ്. സി രഘുനാഥ് ദേശീയ കൗണ്‍സില്‍ അംഗവും. നടന്‍ ദേവനെയും സംസ്ഥാന ഉപാധ്യക്ഷനാക്കിയത് 2023 ഡിസംബര്‍ മാസത്തിലായിരുന്നു. ഇന്ന് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നേക്കും. ഇതില്‍

actor major ravi to be ernakulam bjp candidate

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക