15
Jul 2025
Sat
15 Jul 2025 Sat
Actress Sandra Thomas wears a veil to submit her nomination papers for her mother's election

കൊച്ചി: മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹിസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പര്‍ദ ധരിച്ചെത്തി നടി സാന്ദ്ര തോമസ്. നിര്‍മാതാക്കളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് പര്‍ദ ധരിച്ചതെന്ന് സാന്ദ്ര പറഞ്ഞു. നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചുള്ള നിയമ നടപടിക്ക് പിന്നാലെയാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന സാന്ദ്രയുടെ പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Sandra Thomas

ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളില്‍ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്റെ മത്സരമെന്നും സാന്ദ്ര പ്രഖ്യാപിച്ചു. പർദ ബൈബിളിൽ സാറയിട്ട വേഷം. മതപരമായി കാണേണ്ടതില്ല. ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്നെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

Sandra Thomas

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കമുള്ളവര്‍ക്കെതിരെ സാന്ദ്ര ആരോപണം ഉന്നയിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ക്കെതിരേ സാന്ദ്രാ തോമസ് നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. സംഘടനായോഗത്തില്‍വെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് മുന്‍പ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനും നിര്‍മാതാവ് ആന്റോ ജോസഫിനും എതിരായ പരാതിയില്‍ പറഞ്ഞിരുന്നു. ആ കേസ് ഇപ്പോഴും തുടരുന്നിതിനിടെയാണ് പ്രതിഷേധ സൂചകമായി പര്‍ദ്ദ ധരിച്ച് എത്തിയത്. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.

പരാതിക്ക് പിന്നാലെ സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താുകയുണ്ടായി. എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു. ആഗസ്റ്റ് 14നാണ് തെരഞ്ഞടുപ്പ് നടക്കുക.

‘This is how you want to approach them’; Actress Sandra Thomas wears a veil to submit her nomination papers for her mother’s election