17
Jun 2025
Mon
17 Jun 2025 Mon
Gaza Aid Ship

ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേല്‍ ഉപരോധം തകര്‍ത്ത് സഹായ സാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമവുമായി അന്തരാഷ്ട്ര സംഘടനയായ ഫ്രീഡം ഫ്‌ലോട്ടില കോഅലീഷന്‍(എഫ്എഫ്‌സി. (Aid ship aiming to break Israel’s siege of Gaza )ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി എഫ്എഫ്‌സിയുടെ കപ്പില്‍ ഇറ്റലിയിലെ സിസിലിയില്‍ നിന്ന് പുറപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, ഗെയിം ഓഫ് ത്രോണ്‍സിലെ വേഷത്തിലൂടെ ശ്രദ്ധേയനായ ഐറിഷ് നടന്‍ ലിയാം കണ്ണിങ്ഹാം ഉള്‍പ്പെടെ 12 പേരാണ് കപ്പലിലുള്ളത്. ഞായറാഴ്ച്ച കറ്റാനിയ തുറമുഖത്ത് നിന്നാണ് കപ്പല്‍ പുറപ്പെട്ടത്.

മെയ് ആദ്യവാരം കോണ്‍ഷ്യന്‍സ് എന്ന പേരില്‍ ഒരു കപ്പല്‍ സമാനമായ ദൗത്യവുമായി പുറപ്പെട്ടെങ്കിലും മാള്‍ട്ടീസ് ജലാതിര്‍ത്തിക്കകത്ത് വച്ച് ഡ്രോണ്‍ ആക്രമണം നേരിടുകയായിരുന്നു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് എഫ്എഫ്‌സി ആരോപിക്കുന്നു.

ALSO READ: റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍ ആക്രമണം; നാല് വ്യോമതാവളങ്ങളില്‍ താണ്ഡവമാടി ഡ്രോണുകള്‍; നാല്‍പ്പതോളം യുദ്ധവിമാനങ്ങള്‍ ചാരമായി

”എന്ത് പ്രതിസന്ധികളുണ്ടെങ്കിലും ഞങ്ങള്‍ ശ്രമം തുടരും. ഞങ്ങള്‍ എന്ന് ശ്രമം അവസാനിപ്പിക്കുന്നുവോ അന്ന് ഞങ്ങളുടെ മനുഷ്യത്വം മരിച്ചു എന്നര്‍ത്ഥം”- കപ്പല്‍ പുറപ്പെടുന്ന വേളയില്‍ തുന്‍ബെര്‍ഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

”ഈ ദൗത്യം എത്ര അപകടം നിറഞ്ഞതാണെന്നത് ഞാന്‍ കാര്യമാക്കുന്നില്ല, കാരണം ഒരു ജനതയെ മുഴുവന്‍ വംശഹത്യ ചെയ്യുന്നതിനോട് ലോകം മുഴുവന്‍ നിശ്ശബ്ദത പാലിക്കുന്നതിനോളം അപകടം ഇതിനില്ല- തുന്‍ബെര്‍ഗ് പറഞ്ഞു.

തടസ്സങ്ങളൊന്നും നേരിട്ടില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ കപ്പല്‍ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2010ല്‍ ആരംഭിച്ച എഫ്എഫ്‌സി ഫലസ്തീനെ പിന്തുണക്കുന്ന ഒരു അന്താരാഷ്ട്ര അഹിംസാ പ്രസ്ഥാനമാണ്. ഗസയിലെ ഉപരോധത്തിനെതിരേ മാനുഷിക സഹായത്തോടൊപ്പം രാഷ്ട്രീയ പ്രതിഷേധവും യോജിപ്പിച്ച് കൊണ്ടുള്ളതാണ് സംഘടനയുടെ പ്രവര്‍ത്തന രീതി.

കപ്പലിന്റെ ഇത്തവണത്ത യാത്ര ഒരു ചാരിറ്റി പ്രവര്‍ത്തനമല്ലെന്നും ഇസ്രായേലിന്റെ നിയമവിരുദ്ധ ഉപരോധത്തിനും യുദ്ധക്കുറ്റങ്ങള്‍ക്കുമെതിരായ നേരിട്ടുള്ള പ്രതിഷേധമാണെന്നും സംഘാടകര്‍ വ്യക്തമാക്കി.