മോസ്‌കോ: ലോകത്തെ വമ്പന്‍ സൈനിക ശക്തികളിലൊന്നായ റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍. (Ukraine attacks Russian air bases) ഒരേ സമയം നാല് റഷ്യന്‍ വ്യോമതാളങ്ങളില്‍ യുക്രൈന്‍ ഡ്രോണുകള്‍ ആക്രമണം നടത്തി. നാല്‍പ്പതോളം യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായാണ് യുക്രൈന്‍ അവകാശവാദം. ആക്രമണം റഷ്യ സ്ഥിരീകരിച്ചു.
|
ഇസ്താംബൂളില്‍ രണ്ടാം റൗണ്ട് സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് യുക്രൈന്റെ അടി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അടിയന്തരയോഗം വിളിച്ചു.
മാസങ്ങളോളം ആസൂത്രണം നടത്തിയാണ് അമ്പരപ്പിക്കുന്ന ഈ ആക്രമണം നടത്തിയതെന്നും പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചതെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്‍ (എസ്ബിയു) ആണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. യുക്രൈനിലെ വാര്‍ത്താ ഏജന്‍സിയായ ആര്‍ബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം 18 മാസത്തോളമാണ് എസ്ബിയു ഈ ഓപ്പറേഷനു വേണ്ടി ആസൂത്രണം നടത്തിയത്.
യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു 95, ടിയു 22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന്‍ സുരക്ഷാ ഏജന്‍സികളുടെ അവകാശവാദം. നിരവധി ഡ്രോണുകളാണ് ഒരേ സമയം ആക്രമണം നടത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് യുക്രൈ്‌ന്റെ നീക്കം.
യുക്രൈന്‍ അതിര്‍ത്തിക്ക് 4000 കിലോമീറ്റര്‍ അകലെ കിഴക്കന്‍ സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ന്‍ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. റഷ്യക്കുനേരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.


