16
Jul 2024
Thu
16 Jul 2024 Thu
Amala Paul responds to criticism over dressing style

‘ധരിച്ച വസ്ത്രമല്ല, ഷൂട്ട് ചെയ്യുന്ന രീതിയാണ് പ്രശ്‌നം’: ചെറിയ വസ്ത്രത്തെക്കുറിച്ചുള്ള തീവ്രവാദ സംഘടനയുടെ ആരോപണത്തിന് മറുപടിയുമായി അമല പോള്‍| Amala Paul dressing style

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പ്രസവശേഷം സിനിമയിലേക്ക് തിരിച്ചുവന്ന മലയാളികളുടെ പ്രിയ നടി അമലാ പോള്‍, തന്റെ ഏറ്റവും പുതിയ സിനിമയായ ആസിഫ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന താരങ്ങളാകുന്ന ‘ലെവല്‍ക്രോസി’ന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ തിരക്കുകളിലാണ്. പ്രമോഷന്റെ ഭാഗമായി എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമലാ പോള്‍ ധരിച്ച വസ്ത്രം ക്രിസ്ത്യന്‍ തീവ്രവാദ സംഘടനയായ ‘കാസ’ വിവാദമാക്കിയിരുന്നു. പരിപാടിയില്‍ കറുത്ത നിറത്തിലുള്ള ഡീപ്പ് നെക്കുള്ള മിനി ഡ്രസ്സായിരുന്നു അമല പോള്‍ ധരിച്ചിരുന്നത്. വി നെക്കിലുള്ള ഷോര്‍ട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം താരം ഡാന്‍സ് ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു. പരിപാടിയുടെ വീഡിയോ വൈറലായതോടെ അമലയ്ക്ക് നേരെ ഒരുവിഭാഗം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചു. ക്രിസ്ത്യന്‍ തീവ്ര സംഘടനയായ കാസയായിരുന്നു അതില്‍ മുന്നിലുണ്ടായിരുന്നത്.

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്: പുതിയ മാറ്റങ്ങള്‍ അറിയാം Kerala building permit fees Details

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ഇതിന് ഇപ്പോള്‍ നടി മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ്. താന്‍ ധരിച്ച വസ്ത്രത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ച വിധമായിരിക്കും അനുചിതമായതെന്നും അമല പോള്‍ പറഞ്ഞു. ‘ഞാന്‍ ധരിച്ച വസ്ത്രത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ല. ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതമായതായിരിക്കാം’ അമല പോള്‍ പറഞ്ഞു. ലെവല്‍ ക്രോസ് റിലീസിന്റെ ഭാഗമായി കൊച്ചിയില്‍ വെച്ചുനടന്ന പ്രസ്മീറ്റിലാണ് താരം പ്രതികരിച്ചത്.

Amala Paul responds to criticism over dressing style

”എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ധരിച്ചത്. അതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഞാന്‍ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദര്‍ശിക്കപ്പെട്ടത് എന്നെ ബാധിക്കുന്ന വിഷയമല്ല. അതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്‌നവും കണ്ടില്ല.

Amala Paul responds to criticism over dressing style

നിങ്ങള്‍ നിങ്ങളായിരിക്കുക, നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുക എന്ന സന്ദേശമാണ് കോളജില്‍ പോകുമ്പോള്‍ എനിക്ക് നല്‍കുവാനുള്ളത്.”- അമല പോള്‍ വിശദീകരിച്ചു.

Amala Paul responds to criticism over dressing style