തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ ബസിനുള്ളില്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയ 58 വയസ്സുകാരന് പത്തുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും.(An employee who molested a nine-year-old girl in a school bus has been jailed for 10 years) തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് സ്‌കൂള്‍ ബസിലെ കിളിക്ക് ശിക്ഷ വിധിച്ചത്.
|
2017ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി ബസില്‍നിന്ന് ഇറങ്ങുന്ന സമയം ബസിന്റെ ഫുഡ്‌ബോര്‍ഡില്‍ നില്‍ക്കുകയായിരുന്ന കിളി, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനവിവരം കുട്ടി വീട്ടിലും തുടര്‍ന്ന് സ്‌കൂള്‍ അധികാരികളെയും അറിയിച്ചിരുന്നു. എന്നാല്‍, പ്രതി പ്രിന്‍സിപ്പലിന്റെ ബന്ധു ആയിരുന്നതിനാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ വൈമനസ്യം പ്രകടിപ്പിച്ച കൂട്ടിയെ രക്ഷിതാക്കള്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. അവിടെ സ്‌കൂള്‍ കൗണ്‍സിലറിലൂടെയാണ് സംഭവം വീണ്ടും വെളിച്ചത്തുവന്നത്.
സ്കൂൾ ബസ്സോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; കുട്ടികളുടെ ജീവൻ രക്ഷിച്ചതിനു പിന്നാലെ മരണം
സ്‌കൂള്‍ കൗണ്‍സിലര്‍ കൂട്ടികളെ ബാഡ് ടച്ചിനെക്കുറിച്ചും ഗുഡ് ടച്ചിനെ കുറിച്ചും ബോധവല്‍ക്കരിക്കുന്ന സമയത്ത് കുട്ടി തനിക്ക് മുന്‍പ് പഠിച്ചിരുന്ന സ്‌കൂളില്‍ ബസിനുള്ളില്‍ വച്ചുണ്ടായ മോശമായ അനുഭവം വെളിപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ അധികൃതരാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്.
എന്നാല്‍, സംഭവം നടന്നുവെന്ന് പറയുന്ന ബസ് സംഭവത്തിന് ശേഷം നിര്‍മിച്ച് നിരത്തിലിറക്കിയതാണെന്ന് പൊലീസിനെ പ്രിന്‍സിപ്പല്‍ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ കേസില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതര്‍ പഴയ ബസ് ആക്രി കച്ചവടക്കാരന് വിറ്റെന്നും ബസ് പൊളിച്ചതായും മനസ്സിലാക്കി. പ്രിന്‍സിപ്പല്‍ ബോധപൂര്‍വ്വം കേസ് അട്ടിമറിച്ചതാണ് എന്ന് മനസിലാക്കിയ പൊലീസ് ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കോടതിയിലും കൂറിമാറിയ പ്രിന്‍സിപ്പല്‍, പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





