16
Aug 2025
Mon
16 Aug 2025 Mon
Anas Al Sharif AL JAZEERA

റിപോര്‍ട്ടര്‍ അനസ് അല്‍ ശരീഫ് ഉള്‍പ്പെടെ അല്‍ ജസീറയുടെ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ഗസയില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് കൊന്നു. ഗസാ സിറ്റിയിലെ അല്‍ ശിഫാ ഹോസ്പിറ്റലിന് പുറത്തുള്ള മീഡിയ ടെന്റിന് നേരേയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്രായേല്‍ അനസ് അല്‍ ശരീഫ് ഹമാസിന്റെ സായുധ വിഭാഗത്തിന് നേതൃത്വം നല്‍കുന്നയാളാണെന്ന് ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച്ച രാത്രി നടന്ന ആക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. അല്‍ ജസീറ കറസ്‌പോണ്ടന്റ് മുഹമ്മദ് ഖുറൈഖ്, കാമറ ഓപ്പറേറ്റര്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മുഅ്മിന്‍ അലിവ എന്നിവരും കൊല്ലപ്പെട്ടരില്‍ ഉള്‍പ്പെടുന്നു.

വടക്കന്‍ ഗസയില്‍ നിന്ന് തുടര്‍ച്ചയായി വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചിരുന്നയാളായിരുന്നു അനസ് അല്‍ ശരീഫ്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ്, കിഴക്കന്‍ ഗസയിലും തെക്കന്‍ ഗസയിലും ഇസ്രായേല്‍ ബോംബിങ് ശക്തമായതായി എക്‌സില്‍ കുറിച്ചിരുന്നു.

ALSO READ: മമ്മൂട്ടിയും ലാലും ഒരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രവുമായി മഹേഷ് നാരായണന്‍; ഒക്ടോബറില്‍ ഷൂട്ടിങ് തീരും

ഏത് സമയത്തും മരണം പ്രതീക്ഷിച്ചിരുന്ന അനസ് അല്‍ ശരീഫ് ഏപ്രില്‍ 6ന് തന്നെ തന്റെ അവസാന സന്ദേശം എഴുതി വച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും വേദന അനുഭവിച്ചു കൊണ്ടാണ് ഞാന്‍ ജീവിച്ചതെന്നും ദുഖങ്ങളും നഷ്ടങ്ങളും തുടര്‍ച്ചയായി അനുഭവിച്ചെന്നും അതില്‍ എഴുതിയിരിക്കുന്നു.
”എങ്കിലും സത്യം യാതൊരു മായവും ചേര്‍ക്കാതെ പുറത്തെത്തിക്കുന്നതില്‍ ഞാന്‍ മടി കാണിച്ചില്ല. ആരാണ് നിശ്ശബ്ദരായിരുന്നതെന്നും ആര്‍ക്കാണ് ഞങ്ങളെ കൊല്ലുന്നത് സ്വാകാര്യമായിരുന്നതെന്നതിനും ആരാണ് ഞങ്ങളെ ശ്വാസം മുട്ടിച്ചതെന്നതിനും ദൈവം സാക്ഷിയാണ്”

ഭാര്യ ബയാനെ വിട്ടുപോകുന്നതിലും മക്കള്‍ സലാഹിന്റെയും ഷാമിന്റെയും വളര്‍ച്ച കാണാന്‍ കഴിയാത്തതിലും സങ്കടമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.