21
Jul 2025
Tue
21 Jul 2025 Tue
anchor ninisha

(Anchor ninisha apologizes) റീച്ച് കൂട്ടുന്നതിന് വേണ്ടി എന്ത് അസഭ്യവും വിളിച്ചുപറയുന്ന യുവതലമുറ യുട്യൂബര്‍മാര്‍ക്കെതിരേ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്നത്. യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടയില്‍ കുളിമുറിയില്‍ എത്തിനോക്കിയെന്ന യൂട്യൂബര്‍ മമ്മുവിന്റെ പരാമര്‍ശവും അവതാരകയുടെ പ്രതികരണവും കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാദ യുട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ വ്‌ലോഗുകളിലൂടെയാണ് മമ്മു പ്രശസ്തനായത്. ഇയാള്‍ പങ്കെടുത്ത അഭിമുഖത്തിനിടെയാണ് കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയെന്ന വിവാദപരാമര്‍ശം നടത്തിയത്. വകതിരിവ് വരുന്നതിന് മുമ്പ് നടത്തിയ കുസൃതികള്‍ എന്ന നിലയിലായിരുന്നു മമ്മു പലതും തുറന്നു പറഞ്ഞത്.

ഈ അഭിമുഖത്തിലെ അവതാരകയുടെ പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് ആകാംക്ഷ കൊണ്ടായിരുന്നോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തുടര്‍ന്നും മമ്മുവിന്റെ പ്രവര്‍ത്തിയെ തമാശയാക്കിയായിരുന്നു അവതാരകയുടെ സംസാരം.

ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരത്തിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവന തള്ളി തലാലിന്റെ കുടുംബം: സ്ഥിരീകരിക്കാതെ കേന്ദ്രം

സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അവതാരകയായ നൈനിഷ. അഭിമുഖത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചുവെന്നും ന്യായീകരിക്കുന്നില്ലെന്നും നൈനിഷ പറഞ്ഞു. താന്‍ സ്ത്രീകളെ മോശമായി കാണുന്നയാളല്ലെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ അവര്‍ പറഞ്ഞു.

‘ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. മാനസികമായി വളരെയധികം തകര്‍ന്നുപോയി. അടുത്തിടെ ചെയ്ത ഒരു അഭിമുഖത്തില്‍ എന്റെ ഭാഗത്തുനിന്നും വലിയൊരു വീഴ്ച സംഭവിക്കുകയുണ്ടായി. അതിനെ ന്യായീകരിക്കുന്നില്ല. പെട്ടെന്ന് ഗസ്റ്റ് അങ്ങനെ പറഞ്ഞപ്പോള്‍ എന്താണ് തിരിച്ചുപറയേണ്ടതെന്ന് എനിക്ക് മനസിലായില്ല. വളരെ മോശമായ രീതിയിലാണ് ഞാന്‍ അപ്പോള്‍ സംസാരിച്ചത്. അത് നിങ്ങളെയെല്ലാം വേദനിപ്പിച്ചു എന്ന് എനിക്കറിയാം. കുളിസീന്‍ എത്തിനോക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളോ സ്ത്രീയുടെ സ്വകാര്യതയെ മാനിക്കാത്ത ആളോ അല്ല. ഞാനും ഒരു സ്ത്രീയാണ്. എന്റെ വീട്ടിലും സ്ത്രീകളുണ്ട്. ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാന്‍. അതുകൊണ്ടൊക്കെതന്നെ അതിന്റെ ആഘാതം എനിക്ക് നന്നായി അറിയാം.

പക്ഷേ ആ സമയത്തെ സാഹചര്യം കൈകാര്യം ചെയ്തത് വളരെ മോശമായി പോയി. ആ വിഡിയോ ഇന്ന് കാണുമ്പോള്‍ ഞാന്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്. ആ സമയത്ത് അതിനെതിരെ ഒന്നും പറയാന്‍ പറ്റിയില്ല. ഞാന്‍ അങ്ങനെ ചെയ്തത് വളരെ മോശമായി പോയി. എല്ലാവരോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുകയാണ്. എന്നെ വിമര്‍ശിച്ചവരോട് എനിക്ക് ഒരു പരാതിയുമില്ല. ഇനി ചെയ്യുന്ന അഭിമുഖങ്ങളില്‍ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാം. ജീവിതത്തില്‍ ഇനി ഇങ്ങനെയൊരു തെറ്റ് വരുത്താന്‍ ആഗ്രഹിക്കുന്നില്ല,’ നൈനിഷ പറഞ്ഞു.