07
Nov 2023
Wed
07 Nov 2023 Wed

അഭയാര്‍ഥി ക്യാംപില്‍ ബോംബിട്ട് 100 ലധികം പേരെ കൊന്നതില്‍ വ്യാപക രോഷം, സ്ഥിരീകരിച്ച് ഇസ്രായേല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ഫലസ്തീനിലെ ഏറ്റവും വലിയ അഭയാര്‍ഥി കേന്ദ്രങ്ങളിലൊന്നായ ജബലിയ ക്യാംപില്‍ ബോംബ് വര്‍ഷിച്ച് നൂറിലധികം പേരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. ബോംബ് വര്‍ഷം സ്ഥിരീകരിച്ച ഇസ്രായേലിനെതിരെ ലോക ലോകനേതാക്കളും യു.എന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളും രംഗത്തുവന്നു.

ഇന്നലെ വൈകീട്ടോടെ നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 100ലധികം പേരാണ് കൊല്ലപ്പെട്ടത്. 400 ഓളം പേര്‍ ആക്രമണത്തിനിരയായതായും മരണസംഖ്യ ഇനിയും കൂടുമെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് ഫലസ്തീനികളാണ് ഇവിടെ അഭയം തേടിയത്. ഈ മാസം ഏഴിന് ആക്രമണം തുടങ്ങിയ ശേഷം ഇതിന് മുമ്പും ഇസ്‌റാഈല്‍ അഭയാര്‍ഥി ക്യാംപുകളെ ആക്രമിച്ചിരുന്നു. ക്യാംപിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ആറു യു.എസ് നിര്‍മിത ബോംബുകള്‍ വര്‍ഷിച്ചതായാണ് കണക്ക്.

1948 മുതല്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ക്യാമ്പ് പൂര്‍ണമായി തകര്‍ക്കപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പില്‍ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ പോലും പ്രയാസമാണെന്നാണ് ഗസ്സയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയരക്ടര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക