19
Jun 2024
Mon
19 Jun 2024 Mon
Movie Anjamai

റഹ്‌മാന്‍ നായകനായി അഭിനയിച്ച അഞ്ചാമൈ തമിഴകത്ത് റിലീസ് ചെയ്തു. ( Anjaamai Movie Review : Too much melodrama and sensationalisation )പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠ പ്രശംസ നേടി ചിത്രം മുന്നേറുകയാണ്. ( മാണിക്യം പോലീസ് ഇന്‍സ്‌പെക്ടറായും വക്കീലായും റഹ്‌മാന്‍ സിനിമയിലുടനീളം നിറഞ്ഞാടിയിരിക്കയാണ്.

whatsapp നീറ്റ് പരീക്ഷയുടെ ദൂഷ്യഫലങ്ങള്‍ പറയുന്ന ചിത്രം; റഹ്‌മാന്‍ നിറഞ്ഞാടുന്ന 'അഞ്ചാമൈ'
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീറ്റ് പരീക്ഷയുടെ ദൂഷ്യഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദായത്തിനും അതിനു ചുക്കാന്‍ പിടിക്കുന്ന വിദ്യഭ്യാസ ലോബിക്കും നേരെയുള്ള ഒറ്റയാള്‍ പട്ടാള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അതു കൊണ്ടു തന്നെ റഹ്‌മാന്റെ അഭിനയവും കഥാപാത്രവും പ്രേക്ഷകരും മാധ്യമങ്ങളും പ്രശംസിക്കുകയും ചര്‍ച്ച ചെയ്യുകമാണ്.
anjamai movie review

റഹ്‌മാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഇങ്ങനെ കുറിച്ചു:
”അഞ്ചാമൈ യുടെ സ്‌ക്രിപ്റ്റ് കേട്ട നാള്‍ മുതല്‍ കഥയും കഥാപാത്രവും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തു വെച്ചതാണ്. അഭിനന്ദനങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പറയട്ടെ, എല്ലാ അഭിനന്ദനങ്ങളും ഞാന്‍ സംവിധായകന്‍ സുബ്ബുരാമിന് സമര്‍പ്പിക്കുന്നു. ഇത്രയും വിവാദപരമായ ഒരു പ്രമേയം കൈകാര്യം ചെയ്യാന്‍ സംവിധായകന്‍ കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.”

പ്രശസ്ത സംവിധായകരായ എന്‍.ലിങ്കുസാമി, മോഹന്‍ രാജ (ജയം രാജ) എന്നിവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി ‘അഞ്ചാമൈ’ യുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് എസ്.പി. സുബ്ബുരാമനാണ്. കന്നി ചിത്രത്തിലൂടെ തന്നെ കൈയ്യടി നേടുകയാണ് സുബ്ബുരാമന്‍. റഹ്‌മാനെ കൂടതെ വിദാര്‍ഥ്, വാണി ഭോജന്‍, കൃതിക് മോഹന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുചിത്രത്തിന്റെ ബാനറില്‍ ഡോക്ടര്‍.എം. തിരുനാവുക്കരസ് നിര്‍മ്മിച്ച് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ‘അഞ്ചാമൈ’ ഉടന്‍ കേരളത്തില്‍ റിലീസ് ചെയ്യും.