22
Jan 2025
Wed
22 Jan 2025 Wed
10 teams will reach wayanad to shoot kill tiger

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളിയിലെ അമരക്കുനിക്ക് അടുത്ത് തൂപ്രയില്‍ ഇന്നലെയും കടുവയുടെ പരാക്രമം. ആടിനെ കടിച്ചുകൊന്നു. തൂപ്ര അങ്കനവാടിക്ക് സമീപം പെരുമ്പറമ്പില്‍ ചന്ദ്രന്റെ ആടിനെയാണ് കടുവ പിടിച്ചത്.
നേരത്തെ ഇവിടെ കണ്ട കടുവയെ പിടികൂടാനായി വനംവകുപ്പ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. ഒരാഴ്ചയ്ക്കിടെ കടുവ കൊല്ലുന്ന അഞ്ചാമത്തെ ആടാണിത്. കടുവയെ പിടിക്കാനായി വനംവകുപ്പ് രാത്രി മുവന്‍ നടത്തിയ ശ്രമം വിഫലമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുല്‍പ്പള്ളി ഊട്ടിക്കവലയില്‍ ഇന്നലെ രാവിലെ കൊന്ന ആടിന്റെ ജഡം വച്ച കൂടിനടുത്ത് കടുവ എത്തിയിരുന്നു. ആര്‍ആര്‍ടി സംഘം കടുവയെ വളഞ്ഞെങ്കിലും വഴിമാറിപ്പോയി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും പ്രദേശത്ത് വനംവകുപ്പ് പരിശോധന നടക്കുന്നുണ്ട്.

ഒരാഴ്ചയിലേറെയായി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ് കടുവ. കഴിഞ്ഞദിവസം ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെ കടുവ കൊന്നു. അതിനു മുമ്പ് കേശവന്‍ എന്നയാളുടെ ആടിനെയും കടിച്ചുതിന്നു.

ഇഞ്ചി കൃഷി ചെയ്ത പാടത്ത് കടുവയെ കണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ദൗത്യസംഘം ഇവിടേക്ക് കുതിച്ചെത്തുകയായിരുന്നു. വനംവകുപ്പും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ വൈകീട്ട് ആറുമണിയോടെ മയക്കുവെടി വെക്കാനുള്ള സംഘവും സ്ഥലത്തെത്തി.

കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പ് നാലുകൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Another tiger attack terrorizes Wayanad