18
Sep 2023
Thu
18 Sep 2023 Thu

അരീക്കോട്: ബലക്ഷയമുള്ള അരീക്കോട് താലൂക്ക് കെട്ടിടം പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധന നടത്തി. ആറു പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി നിരവധി പരാതികള്‍ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ലഭിച്ചതോടെയാണ് ഉന്നത തല സംഘം പരിശോധനയ്ക്ക് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലക്ഷയമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റ പണിക്കായി നാല് കോടി രൂപ അനുവദിച്ചത് സേവ് അരീക്കോട് ഫോറം ഭാരവാഹികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ വ്യാപക പരാതിയും അയച്ചതാണ്. വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരമാണ് ഇന്നലെ പരിശോധന നടത്തിയതെന്നാണ് ബന്ധപെട്ടവരില്‍ നിന്നുള്ള വിവരം.

ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഇല്ലാത്തത് കൊണ്ട് അപകട കേസുകള്‍ ഇവിടെ സീകരിക്കുന്നില്ല. അത് കാരണം നിര്‍ധനരായ രോഗികള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രി സൂപ്രണ്ട്,വാര്‍ഡ് മെംബര്‍ എന്നിവരില്‍ നിന്നും വിവരം ശേഖരിച്ചു.