16
Sep 2024
Tue
16 Sep 2024 Tue
around 30 retired judges attended in VHP legal cell meeting discussed waqf bill and masjid issues

വിഎച്ച്പിയുടെ ലീഗല്‍ സെല്ലായ വിധി പ്രകോസ്ത് സംഘടിപ്പിച്ച യോഗത്തില്‍ സംബന്ധിച്ചത് സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും വിരമിച്ച മുപ്പതോളം ജഡ്ജിമാര്‍. വാരണാസി, മഥുര ക്ഷേത്രങ്ങളിലെ നിയമവ്യവഹാരങ്ങളെക്കുറിച്ചും വഖ്ഫ് ഭേദഗതി ബില്ലിനെക്കുറിച്ചും മതംമാറ്റത്തെക്കുറിച്ചുമൊക്കെയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആയിരുന്നു യോഗത്തിലെ മുഖ്യാതിഥി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജഡ്ജിമാരുടെയും വിഎച്ച്പിയുടെയും സ്വതന്ത്ര അഭിപ്രായകൈമാറ്റമായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് വിഎച്ച്പി അധ്യക്ഷന്‍ അലോക് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇത് സ്ഥിരമായി നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മറ്റൊരു നേതാവ് വ്യക്തമാക്കി.

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മധുരയിലെ ഷാഹി ഈദ്ഗാഹ് തുടങ്ങിയവയ്്ക്കു മേല്‍ ഹിന്ദുത്വര്‍ അവകാശവാദമുന്നയിക്കുകയും ഇതുസംബന്ധിച്ച കേസുകള്‍ കോടതികള്‍ക്കു മുമ്പാകെ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമാന വിഷയങ്ങള്‍ സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും വിരമിച്ച ജഡ്ജിമാര്‍ അടക്കം ചര്‍ച്ച ചെയ്യുകയും ചെയ്തിരിക്കുന്നത് എന്നത് സവിശേഷ പ്രാധാന്യമുള്ളതാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക