15
Oct 2025
Wed
15 Oct 2025 Wed
ashly j Tellis

Ashley tellis arrested സൈനിക രേഖകളും രഹസ്യങ്ങളും ചൈയനക്ക് ചോര്‍ത്തി നല്‍കിയെന്ന സംശയത്തില്‍ ഇന്ത്യന്‍ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ അനധികൃതമായി കൈവശം വച്ചുവെന്നും സുരക്ഷിത സ്ഥാനത്ത് നിന്ന് രേഖകള്‍ നീക്കം ചെയ്യുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും ആരോപിച്ചാണ് അറസ്റ്റെന്ന് വിര്‍ജീനിയയിലെ യുഎസ് അറ്റോര്‍ണി ലിന്‍ഡ്‌സെ ഹാലിഗന്‍ അറിയിച്ചു.

കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍, ടെല്ലിസിന് 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ലഭിക്കാം. അതേസമയം ആരോപണത്തില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന കാര്യം ഇനിയും വ്യക്തമല്ല.

ഇന്ത്യ- യുഎസ് ബന്ധങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്ന ടെല്ലിസ് രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് എന്ന നിലയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ പ്രത്യേക സഹായിയായും സ്ട്രാറ്റജിക് പ്ലാനിങ് ആന്‍ഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയര്‍ ഡയറക്ടറായും ദേശീയ സുരക്ഷാ കൗണ്‍സിലിലും അദ്ദഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.