19
Jul 2024
Sat
19 Jul 2024 Sat
Priyanka Gandhi

ഡല്‍ഹി: ഉത്തര്‍പ്രദേശിലുള്ള മുസാഫര്‍നഗറിലെ കന്‍വാര്‍ യാത്രാ റൂട്ടില്‍ ഭക്ഷണശാലാ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള പൊലീസ് ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.(“Attack On Constitution”: Priyanka Gandhi Hits Out At Kanwar Yatra Order )  ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നത് ഭരണഘടനക്കെതിരായ കുറ്റകൃത്യമാണ്. ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ഉത്തരവ് പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

whatsapp കന്‍വാര്‍ യാത്രാ റൂട്ടില്‍ കട ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാനുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പേരില്‍ വേര്‍തിരിക്കപ്പെടാതിരിക്കാനുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന നല്‍കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. കകളുടെ ബോര്‍ഡുകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കാനുള്ള ഉത്തരവ് നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഇന്ത്യയുടെ പൈതൃകത്തിനും നേരെയുള്ള ആക്രമണമാണെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.

കന്‍വാര്‍ യാത്രയില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എന്ന പേരിലാണ് എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് ഉത്തരവിറക്കിയത്. ഏകദേശം 240 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത്, ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, ധാബകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ അവരുടെ ഉടമസ്ഥരുടെയോ കട നടത്തുന്നവരുടെയോ പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Kanwar Yatra

കന്‍വാരികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും ഭാവിയില്‍ ആരോപണങ്ങളൊന്നും ഉയരാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് ഇത് ചെയ്യുന്നതെന്നാണ് മുസഫര്‍നഗര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് പറയുന്നത്. കന്‍വാര്‍ ഘോഷയാത്ര പോകുന്ന റൂട്ടിലുള്ള കടകളില്‍ മുട്ട, മാംസം തുടങ്ങിയവയൊന്നും പാചകം ചെയ്യാന്‍ പാടില്ലെന്നും ഉത്തരവുണ്ട്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ പോലീസ് കര്‍ശന പരിശോധന നടത്തും.

കന്‍വാരിയകളാരും മുസ്ലിം ഉടമകളുടെ കടകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു. സൗത്ത് ആഫ്രിക്കയിലും ഹിറ്റ്‌ലറുടെ ജര്‍മ്മനിയിലും നടന്ന വര്‍ണ്ണവിവേചനത്തിന് തുല്യമാണെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. ഉത്തരവ് വിവാദമായതോടെ ഉദ്ദേശ്യം വിവേചനമല്ല, ഭക്തര്‍ക്ക് സൗകര്യമൊരുക്കലാണെന്ന് പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. എല്ലാ വര്‍ഷവും ശിവ ഭക്തര്‍ നടത്തിവരുന്ന തീര്‍ത്ഥാടനമാണ് കന്‍വാര്‍ യാത്ര. ജൂലൈ 22 നാണ് യാത്ര ആരംഭിക്കുന്നത്.

യുപിക്ക് പിന്നാലെ ഉത്തരാഖണ്ഡും
യുപിക്ക് പിന്നാലെ ഉത്തരാഖണ്ഡിലും സമാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രാറൂട്ടിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹരിദ്വാര്‍ പൊലീസ്. ഉടമസ്ഥരെ ചൊല്ലി യാത്രയ്ക്കിടയില്‍ ഉടലെടുക്കാനിടയുള്ള പ്രശ്നങ്ങള്‍ തടയാനെന്നാണു ന്യായീകരണമായി പറഞ്ഞിരിക്കുന്നത്.
കാവഡ് യാത്രയ്ക്കിടെ കടയുടമകള്‍ പേര് വെളിപ്പെടുത്താത്തതു കാരണം സാധാരണ തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്ന് ഹരിദ്വാര്‍ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭല്‍ പറഞ്ഞു. പലതവണ ഇതിനെതിരെ യാത്രികര്‍ രംഗത്തെത്തിയതുമാണ്. ഈ വിഷയം പരിഹരിക്കാനായി യാത്രാ റൂട്ടിലുള്ള മുഴുവന്‍ കടകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും ധാബകളും തട്ടുകടകളുമെല്ലാം ഹരിദ്വാര്‍ പൊലീസ് പരിശോധിക്കും.

മനുഷ്യത്വം എന്ന പേര് മാത്രമേ പാടുള്ളു: സോന സൂദ്
മനുഷ്യത്വം എന്നൊരു പേരുമാത്രമേ കടകള്‍ക്കു മുന്നില്‍ പാടുള്ളൂവെന്നന്ന് ഹോളിവുഡ് താരം സോനു സൂദ് പ്രതികരിച്ചു. എക്സിലൂടെയാണ് സോനു സൂദ് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ കടകള്‍ക്കും മുന്നില്‍ ഒരൊറ്റ നെയിംപ്ലേറ്റ് മാത്രമേ പാടുള്ളൂ; മനുഷ്യത്വം എന്നാകണം അത് എന്നായിരുന്നു താരം കുറിച്ചത്.

\