22
Dec 2025
Mon
22 Dec 2025 Mon
court grants anticipatory bail to Rahul Mamkoottathil

പീഡനത്തിനിരയായ യുവതി തെളിവായി സമര്‍പ്പിച്ച ഓഡിയോ ചാറ്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെത് തന്നെയാണെന്ന് പാഥമിക പരിശോധന റിപ്പോര്‍ട്ട്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ല. ഡബ്ബിങ് , എഐ സാധ്യതകളെ പൂര്‍ണമായും തള്ളിയാണ് പരിശോധന ഫലം. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഉള്‍പ്പെടെയുള്ള രാഹുലിന്റെ സംഭാഷണങ്ങളും പ്രസംഗങ്ങളുമായി താരതമ്യം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യംചെയ്യും. തെളിവ് ശേഖരണവും തുടരും. തിരുവനന്തപുരത്തും പാലക്കാടും പരിശോധന തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലും പരാതിക്കാരിയും എത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാനും ശ്രമം തുടരുന്നു. അതിനിടെ ഇരയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കും.

ഇരുവരും എത്തിയിട്ടുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും നടത്തുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസ് തീരുമാനം. യുവതിക്കെതിരെ മുദ്ര വെച്ച കവറില്‍ രാഹുലും കോടതിയില്‍ ചില തെളിവുകള്‍ കൈമാറിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ലാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. രാഹുല്‍ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റ് കെയര്‍ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം. കെയര്‍ ടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും.

നാലുമണിക്കൂര്‍ നീണ്ട പരിശോധനയ്ക്കിടെ പാലക്കാട്ടെ ഫ്‌ലാറ്റിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് ശേഖരിക്കാനായത്. ഫ്‌ലാറ്റിനു സമീപം ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്ന രാഹുലിന്റെ ഫോണുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫ്‌ലാറ്റിലുണ്ടായിരുന്ന രാഹുലിന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.