23
Jan 2025
Fri
23 Jan 2025 Fri

ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.(baby born in Alappuzha with unusual deformities shifted to SAT)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് ഗുരുതര വൈകല്യങ്ങളോടു കുഞ്ഞ് പിറന്നത്. ചെവിയും കണ്ണും യഥാസ്ഥാനത്തല്ലാതെ ജനിച്ച കുഞ്ഞിന് വായ തുറക്കാന്‍ കഴിയുമാായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. ഇതിനു പുറമേ കൈക്കും കാലിനും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ കുഞ്ഞിന് വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും തങ്ങളോട് ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും കൈമാറിയിരുന്നില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ദമ്പതികളുടെ പരാതിയില്‍ പരാതിയില്‍ ഗൈനക്കോളജിസ്റ്റുമാരായ ഡോ ഷേര്‍ലി, ഡോ.പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുഞ്ഞിന്റെ ചികില്‍സാച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി.

ALSO READ: കുഞ്ഞിന്റെ ചെവിയും കണ്ണും അസ്ഥാനത്ത്; കാലിനും കൈക്കും വളവ്; 4 ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്ത് ആലപ്പുഴ പോലീസ്