എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോടെത്തിയ യുവാവിന് ലഗേജ് നഷ്ടമായി; പരാതി
|
കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് കോഴിക്കോടെത്തിയ യുവാവിന് ലഗേജ് നഷ്ടമായെന്ന് പരാതി. തിങ്കാളാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. എന്നാലിതുവരെ ലഗേജ് കിട്ടിയിട്ടില്ലെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ബുഷര്‍ ജംഹര്‍ ആണ് പരാതിക്കാരന്‍. വിമാനം നിറഞ്ഞു എന്നു പറഞ്ഞ് യാത്ര നിഷേധിക്കാനടക്കം എയര്‍ ഇന്ത്യ അധികൃതര്‍ ശ്രമിച്ചതായും ബുഷര്‍ ജംഹര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഈ മാസം പത്തിന് ഡല്‍ഹിയിലേക്ക് പോയ ജംഹറും ഭാര്യയും തിങ്കാളാഴ്ച മടങ്ങുകയും ചെയ്തു. മുംബൈ വഴിയുള്ള കണക്ഷന്‍ ഫ്‌ലൈറ്റായാണ് എയര്‍ ഇന്ത്യ ടിക്കറ്റ് ലഭിച്ചത്. ഉച്ചയോടെ ഡല്‍ഹിയില്‍ നിന്ന് കയറി രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി ലഗേജ് എടുക്കാനെത്തിയപ്പോഴാണ് അതില്ലെന്ന് മനസ്സിലായത്. മടങ്ങി വരുമ്പോള്‍ ഡല്‍ഹി വിമാനത്താവളില്‍വെച്ച് വിമാനത്തില്‍ സ്ഥലമില്ലെന്ന് പറഞ്ഞു. വിമാനം വൈകിയതും സീറ്റ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായതടക്കം പ്രശ്‌നങ്ങള്‍ വേറെയുമുണ്ടായി. സൈനികനടക്കം മറ്റു സഹായാത്രക്കാര്‍ക്കും ലഗേജ് നഷ്ടമായെന്നും ബുഷര്‍ പറയുന്നു
ലഗേജില്‍ വിലപ്പെട്ട രേഖകളും ഉണ്ട്.





