മനാമ: കനത്ത എതിര്‍പ്പുകള്‍ക്കിടെ പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന നിയമത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നെങ്കിലും പാര്‍ലമെന്റ് അംഗീകാരം നല്‍കുകയായിരുന്നു. നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം, ഉപരി സഭയായ ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു. ഒരുപ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകയ്ക്ക് രണ്ടു ശതമാനം ലെവി ചുമത്താനാണ് നീക്കം. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
|
സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം വോട്ടിന് നേതൃത്വം നല്‍കി. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു. ശൂറ കൗണ്‍സില്‍ വോട്ട് ചെയ്താല്‍ നിയമം പ്രാബല്യത്തില്‍ വരും. പാര്‍ലമെന്റ് അവതരിപ്പിച്ച നിയമനിര്‍മ്മാണം ആറുമാസത്തിനകം തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയമപ്രകാരം ബാധ്യസ്ഥരാണ്.
പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ലെവിയെന്നും സര്‍ക്കാര്‍ പറഞ്ഞു.
‘പണം കൈമാറ്റം ചെയ്യുന്നതില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈന്‍ നിരവധി അന്താരാഷ്ട്ര കരാറുകളിലും പരസ്പര ഉടമ്പടികളും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്,’ സര്‍ക്കാര്‍ എംപിമാര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ബഹ്‌റൈനിലെ കമ്പനികളിലും ബാങ്കുകളിലും നേതൃസ്ഥാനത്തുളള പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറാന്‍ ഇത് കാരണമാകും. നികുതികള്‍ തൊഴിലാളികള്‍ അടക്കാതിരിക്കുകയും സ്‌പോണ്‍സര്‍മാര്‍ അടക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ ചേംബറും ബഹ്‌റൈന്‍ ബിസിനസ് മെന്‍ അസോസിയേഷനും പുതിയ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
Bahrain’s Parliament has unanimously approved a legislation to impose a 2% tax on expatriate remittances despite strong opposition from the government, a Gulf Daily News report said.


