17
Jan 2026
Wed
17 Jan 2026 Wed
rahul mamkootathil released from jail

Bail for Rahul Mamkootathil മൂന്നാമത്തെ ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റിയിരുന്നു. രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ തുടുരുന്നതിനിടെയാണ് രാഹുലിന് ആശ്വാസ വിധി.

18ആം ദിവസമാണ് രാഹുലിന് ജാമ്യം ലഭിച്ചത്. ഒന്നും രണ്ടും കേസുകളില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രാഹുല്‍ രക്ഷപ്പെടുകയായിരുന്നു. മൂന്നാമത്തെ കേസില്‍ പോലീസ് അതിവിദഗ്ധമായി കെണിയൊരുക്കിയാണ് രാഹുലിനെ കുടുക്കിയത്. മൂന്നാമത്തെ പരാതിയില്‍ കേസെടുത്തത് അറസ്റ്റിനെത്തിയ പോലിസുകാര്‍ പോലും പൂര്‍ണമായും അറിഞ്ഞിരുന്നില്ല.

ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയാണ് ഇത് പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുക.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം.

പ്രത്യേക സന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക