‘പള്ളി നിര്‍മിച്ചാല്‍ ലൗജിഹാദ് വളരും’; ഛത്തിസ്ഗഡില്‍ പുതിയ പള്ളി വരുന്നത് തടഞ്ഞ് ബജ്‌റംഗ്ദള്‍
|
റായ്പൂര്‍: പള്ളി നിര്‍മിച്ചാല്‍ ലൗജിഹാദ് വളരുമെന്ന് ആരോപിച്ച് ഛത്തിസ്ഗഡില്‍ പുതിയ പള്ളി വരുന്നത് തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍. ഛത്തിസ്ഗഡിലെ രാജ്‌നന്ദഗോണില്‍ ആണ് പുതിയ പള്ളി നിര്‍മാണം ബജ്‌റംഗ്ദള്‍ തടഞ്ഞത്.
പ്രദേശത്ത് പള്ളി നിര്‍മിച്ചാല്‍ അത് ലൗ ജിഹാദിനും ഗോഹത്യക്കും കാരണമാകുമെന്നും ഇതിനൊപ്പം ബംഗ്ലാദേശികളുടെ നിയമവിരുദ്ധമായ കുടിയേറ്റം കൂടുമെന്നും ആരോപിച്ചാണ് പള്ളി നിര്‍മാണം തുടയുന്നത്. പ്രദേശവാസികളെ സംഘടിപ്പിച്ച് പള്ളി നിര്‍മാണം ഉദ്ദേശിക്കുന്ന സ്ഥലത്ത് ബജ്‌റംഗ്ദള്‍ പ്രകടനം നടത്തിയതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്.
പള്ളി നിര്‍മാണം അനുവദിക്കില്ലെന്ന് മുദ്രാവാക്യം മുഴക്കിയ ഹിന്ദുത്വവാദികള്‍ നിര്‍മാണവിമായി മുന്നോട്ടുപോകുന്നതിനെതിരേ ഭീഷണിമുഴക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഛത്തിസ്ഗഡില്‍ ബി.ജെ.പി അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്ത് മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരേ തുടര്‍ച്ചയായി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്ത് വരികയാണ്.
ഛത്തിസ്ഗഡില്‍ പശുക്കടത്ത് ആരോപിച്ച് അടുത്തിടെ രണ്ട് മുസ് ലിം യുവാക്കളെ ഹിന്ദുത്വവാദികള്‍ മര്‍ദിച്ച് കൊന്നിരുന്നു. യു.പിയിലെ സഹാറന്‍പൂര്‍ സ്വദേശികളായ ചാന്ദ് മിയ, ഗുഡ്ഡു ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പുഴയ്ക്കരികില്‍ ആണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സദ്ദാം ഖാന് ഗുരുതരമായി പരുക്കേറ്റു.
കന്നുകാലി വ്യാപാരികളായ മൂന്നുപേരും ട്രക്കില്‍ ഒഡീഷയില്‍നിന്ന് സഹാറന്‍പൂരിലേക്ക് പോത്തുകളുമായി കൊണ്ടുപോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ഛത്തിസ്ഗഡിലെ അറാംങ്ക് മഹാനദിക്ക് കുറുകെയുള്ള പാലത്തില്‍വച്ച് വാഹനം തടഞ്ഞ് മര്‍ദിച്ചുകൊല്ലുകയായിരുന്നു.
View this post on Instagram
Bajrang Dal opposes mosque construction in Chhattisgarh
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





